Trending

മങ്ങാട് എ.യു.പി. സ്കൂളിൽ ഉന്നതവിജയികളെ അനുമോദനവും ; ടാലന്റ്, സ്മാർട്ട് ക്ലബ്ബുകളുടെ ഉദ്ഘാടനം വി.ടി. സൂരജ് എം.എൽ.എ നിർവ്വഹിച്ചു

മങ്ങാട് എ.യു.പി. സ്കൂളിൽ ഉന്നതവിജയികളെ അനുമോദനവും ; ടാലന്റ്, സ്മാർട്ട് ക്ലബ്ബുകളുടെ ഉദ്ഘാടനം വി.ടി. സൂരജ് എം.എൽ.എ നിർവ്വഹിച്ചു


ഉണ്ണികുളം:മങ്ങാട് എ.യു.പി. സ്കൂളിൽ ഈ വർഷത്തെ ഉന്നതവിജയികൾക്കുള്ള അനുമോദനവും ടാലന്റ്, സ്മാർട്ട് ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ വി.ടി. സൂരജ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എൽ.പി, യു.പി വിഭാഗങ്ങളിലെ സി.എം കിഡ്സ് ജേതാക്കൾ, എൻ.എം.എം.എസ് (NMMS) സ്കോളർഷിപ്പ് നേടിയ മിടുക്കർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർ, ജെ.ആർ.എഫ് (JRF) എന്നിവ നേടിയ പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്കുള്ള പുരസ്കാര സമർപ്പണവും അനുമോദനവും എം.എൽ.എ നിർവ്വഹിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം അദ്ദേഹം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഉമ്മർ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം എം. ഹംസ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
എസ്.എം.സി ചെയർമാൻ സി.വി. ബാലകൃഷ്ണൻ നായർ, വിദ്യാലയ മാനേജർ എൻ.ആർ. അബ്ദുൽ നാസർ, എം.പി.ടി.എ ചെയർപേഴ്സൺ ഷാഹിദ എം എന്നിവർ സംസാരിച്ചു. പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ കെ.കെ. അബ്ദുൽ ഗഫൂർ, ഒ.കെ. ദാമോദരൻ, പി.സി. മുഹമ്മദ്, ശോഭിത് മങ്ങാട്, ഷുക്കൂർ ചാലിൽ എന്നിവർ ആശംസകൾ നേർന്നു.
സോഷ്യൽ വർക്കിൽ ജെ.ആർ.എഫ് നേടിയ പൂർവ്വവിദ്യാർത്ഥി കെ.കെ. മുഹമ്മദ് ഇർഷാദിനെ ചടങ്ങിൽ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് എ.കെ. ഗ്രിജീഷ്, പി.കെ. ലൂന, കെ.കെ. ജംഷിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡന്റ് ഖൈറുന്നിസ റഹീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post