Trending

പേട്ട ജംഗ്ഷൻ വികസനം ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം നടപ്പിലാക്കണം

പേട്ട ജംഗ്ഷൻ വികസനം ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം നടപ്പിലാക്കണം


ഫറോക്ക് പേട്ട ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി പേട്ട- ചന്തക്കടവ് യൂണിറ്റ് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കെ. ഫൈസലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിനുശേഷം മുതിർന്ന അംഗം വി. കെ. ഹസ്സൻ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി. മരക്കാർ ,ഏരിയ സെക്രട്ടറി ടി. മധുസൂദനൻ, പ്രസിഡൻറ് എ.എം. ഷാജി, ട്രഷറർ എം. സുരേഷ്, ടി. സുധീഷ്, വിജയൻ കിളിയൻകണ്ടി, ശ്രീധരൻ നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ശ്രീ: റിനീഷ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് - ഫറോക്ക്) ഉപഹാരങ്ങൾ നൽകി. വ്യാപാര രംഗത്ത് ഉന്നതസ്ഥാനം കരസ്ഥമാക്കിയ യുവ സംരംഭകന് സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ ഇശാഖ് രചന സ്വാഗതവും കെ. രാമനുണ്ണി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇശാക്ക് രചന, സെക്രട്ടറി എം. സുരേഷ് , ട്രഷറർ റഫീഖ് ടോപ്പ് അപ്പ് എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post