അവർ
(കവിത)
രചന : സീന ഷറഫു
നരണിപ്പുഴ
പറയാൻ തുടങ്ങിയ കാലങ്ങളിലൊ ക്കെയും
പരിധിയില്ലാതെ പറഞ്ഞവർ
പകലിനെ കീറി മുറിച്ചും രാവിനെ സ്വപ്നത്തിൻ ചിറകിലേറ്റിയും
പറയാതെ പറഞ്ഞും കാതരമായി മൊഴിഞ്ഞും
പ്രണയത്തിൻ ചിറകിലേറി വിഹായസിലേക്ക് കുതിച്ചവർ....
വാക്കുകളുടെ കുത്തൊഴുക്കിൽ തുഴഞ്ഞു തളർന്നവർക്കിടയിൽ
തിരക്ക് എന്നൊരു മുഖംമൂടി അണിഞ്ഞവർ
പറഞ്ഞു പറഞ്ഞു വാക്കുകൾ മൗനത്തിനു വഴി മാറി കൊടുത്തവർ
ബന്ധങ്ങൾക്കിടയിൽ വിശ്വാസത്തിനു വില കൊടുക്കാതെ അന്യരായവർ
Tags:
Articles

