കറിവേപ്പിലയുടെ രോദനം
(കവിത)
രചന : മിഖ്ദാദ് കോടിയമ്മൽ
ഞാനില്ലാത്ത ഒരു കറിയും
മലയാളിക്ക് വേണ്ട..
മീൻ പൊരിക്കാനും
വറുക്കാനുമെല്ലാം
കാഴ്ചവസ്തു പോലെ
എന്നെ ഉപയോഗിക്കുന്നു..
ചുരുക്കി പറഞ്ഞാൽ
ഞാനവരുടെ മുഖ്യവിഭവമാണ്..
ഇങ്ങനെയൊക്കെ
യാണെങ്കിലും
ഇതുവരെ എന്നെ
ആരും ഭക്ഷിച്ചിട്ടില്ല..
എന്റെ മുകളിൽ പറ്റിപ്പിടിച്ച
ഭക്ഷ്യാവശിഷ്ട്ടങ്ങൾ
നക്കിയെടുത്ത്
എന്നെ അവർ
തൂപ്പുകൊട്ടയിലേക്കെറിയുന്നു..
പണ്ടുണ്ടായിരുന്ന
കാരണവന്മാർ എന്നെ
ഔഷധഗുണമുള്ളതായി
കണ്ടിരുന്നു.
ഇന്നത്തെ തലമുറ
എന്നെ വിഭവങ്ങളിൽ
മോഡിപിടിപ്പിക്കാൻ
കൂട്ടുന്നു..
അന്ന് ഞാൻ
എല്ലാ ഊരുകളിലെയും
പ്രധാന കാർഷിക
ഇനമായിരുന്നു..
ഇന്ന് വല്ലവന്റെയും
ഫാമിലെ കിടനാശിനിയിൽ ഒതുങ്ങികൂടാനാണെന്റെ യോഗം..
അന്നത്തെ കാലത്ത് എന്നെ
പറമ്പുകളിൽ സുലഭമായി
ലഭിച്ചിരുന്നു..
ഇന്നാണെങ്കിലോ, പല
കടകളിലെയും ഫ്രിഡ്ജിൽ
ശ്വാസം കിട്ടാതെ
വലയുന്നു.
പഴയതലമുറ
എന്നെ നന്നായി
പരിചരിച്ചിരുന്നു..
പുതുതലമുറ എന്നെ
തിരിച്ചറിയാത്ത
രൂപത്തിലേക്ക്
കാലം സഞ്ചരിച്ചു
കഴിഞ്ഞിരിക്കുന്നു..
എന്തുകൊണ്ടാണെന്നറിയില്ല!
അവരെന്നെ ഇങ്ങനെ
തരം താഴ്ത്തുന്നത്?
ഇത്രയും,
അവകണിക്കപ്പെടാനെന്ത്
തെറ്റാണ്,
ഞാനവരോട് ചെയ്തത്?
ഇത് എന്റെ മാത്രം പ്രശ്നമല്ല.
എന്നെപ്പോലുള്ള
ആയിരം പേരുടെ
നൊമ്പരം കൂടിയാണ്.
Tags:
Articles

