അലിഫ് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.വെള്ളിപറമ്പ ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.പരിപാടിയുടെ ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ നിർവഹിച്ചു.
ഉപജില്ല പ്രസിഡൻ്റ് പി.ശാഹിദുൽ ഹഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു ശിവദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപിക ജസീറ ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ഈസ റഷീദ്, കെ.എ.ടി.എഫ് കോഴിക്കോട് റവന്യു ജില്ല ട്രഷറർ ഐ.സൽമാൻ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് കെ.വി, ഫിറോസ് ബാബു, അലിഫ് ഉപജില്ല കൺവീനർ പി.പി മുഹമ്മദ് നിയാസ് സംസാരിച്ചു. ഉപജില്ല ജനറൽ സെകട്ടറി എം.മുഹമ്മദ് യാസീൻ സ്വാഗതവും ട്രഷറർ ഹാഷിർ പി.വി നന്ദിയും പറഞ്ഞു.
എൽ പി വിഭാഗത്തിൽ കമ്പിളിപറമ്പ് എ എം യു പി സ്കൂളിലെ അബ്ദുല്ല തർഷൂം പയ്യടിമീത്തൽ ജി എൽ പി സ്കൂളിലെ ഖദീജ വാഫിയ എൽ പി എസ് കുറ്റിക്കാട്ടൂരിലെ ഫാത്തിമ സന എന്നിവരും യു.പി വിഭാഗത്തിൽ മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കൻ്ററി സ്കൂളിലെ കെ.എം മുഹമ്മദ് രിഫാഅ് ജി എച്ച് എസ് എസ് ഇരിങ്ങല്ലൂരിലെ മുഹമ്മദ് റിസ്വാൻ എ യു പി എസ് പന്തീരങ്കാവിലെ ലിബ ഫാത്തിമ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ജി എച്ച് എസ് എസ് ഇരിങ്ങല്ലൂരിലെ ഫാത്തിമ ഹുദ ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂരിലെ ഫാത്തിമ ഷറഫ ജി എച്ച് എസ് എസ് മാവൂരിലെ മുഹമ്മദ് ഫർഹാൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളെയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
Tags:
Peruvayal News


