എം.ജി നഗർ സലഫി മദ്‌റസയിൽ ലഹരിക്കെതിരെ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു
മാത്തറ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ ശക്തമായ ജനബോധവൽക്കരണം ലക്ഷ്യമിട്ട് 'കരുതാം കൈ കോർക്കാം ലഹരിക്കെതിരെ' എന്ന പ്രമേയത്തിൽ എം.ജി നഗർ സലഫി മദ്റസയുടെ ആഭിമുഖ്യത്തി ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സമൂഹത്തിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ലഹരിയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, കുടുംബപരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ, പോസ്റ്ററുകൾ, സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ലഹരി വിരുദ്ധ പ്രദർശനവും ഒരുക്കി.
ലഹരി വിരുദ്ധ സദസ്സ് പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ. അബൂത്വാഹിർ എ.എസ്. ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത-സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:
Perumanna News

