Trending

പ്രതിഭാശാലികളായ വിദ്യാർത്ഥി സമൂഹം നാളെയുടെ രാഷ്ട്രശിൽപ്പികൾ

പ്രതിഭാശാലികളായ വിദ്യാർത്ഥി സമൂഹം നാളെയുടെ രാഷ്ട്രശിൽപ്പികൾ


കോഴിക്കോട്: പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും, സ്തുത്യർഹ സേവനത്തിന് ശേഷം വിരമിച്ച അധ്യാപകർക്കുമായി "റേഡിയൻസ് 2026" എന്ന പേരിൽ അനുമോദന-യാത്രയയപ്പ് സംഗമം നടത്തി.സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.വി.ഇസ്ഹാഖ് അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് സബ് കലക്ടർ ഗൗതം രാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നത് പ്രതിഭാശാലികളായ വിദ്യാർത്ഥി സമൂഹമാണെന്നും, അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി വളരുന്ന യുവതലമുറയാണ് നാളെയുടെ രാഷ്ട്രശിൽപ്പികളാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുഖ്യപ്രഭാഷണം കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറ ജാഫർ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായി  സുധ എസ് (ആർ.ഡി.ഡി കോഴിക്കോട്), പ്രശസ്ത ഫുട്ബോൾ താരം ഗനി നിഗം എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജലീൽ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരുടെ സേവനങ്ങളെ അനുസ്മരിക്കുകയും  വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.പ്രിൻസിപ്പാൾ 
ഹനീഫ് പി,ഹെഡ്മാസ്റ്റർ ഇ.റിയാസ്,എം.ഇ.എ സെക്രട്ടറി പി.വി. ഹസൻകോയ,ടി.പി ഹംസത്ത്, മദർ പി.ടി.എ ചെയർപേഴ്സൺ ആയിഷ മെറീന,സ്റ്റാഫ് സെക്രട്ടറിമാരായ എം.സാബിറ,കെ.എം.എ നാസർ,സക്കരിയ,ജവാദ് അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ നേർന്നു. സർവീസിൽ നിന്നും വിരമിച്ച 
അഷ്റഫ് കെ, എം.ടി. അബ്ദുൽ ഗഫൂർ,പി.കെ അസീസ്,ജാസ്മിൻ കിണറ്റിങ്കൽ എന്നിവരെ ആദരിച്ചു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് പരിപാടിക്കുണ്ടായത്. സ്കൂളിന്റെ അക്കാദമിക മികവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന സംഗമമായി "റേഡിയൻസ് 2026" മാറി.പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മുഖദാർ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post