Trending

കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ നവീകരണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി അഡ്വ. ഫൈസൽ ബാബു എം.എൽ.എ

കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ നവീകരണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി അഡ്വ. ഫൈസൽ ബാബു എം.എൽ.എ


​തിരുവനന്തപുരം: കടുത്ത ജീർണ്ണാവസ്ഥ നേരിടുന്ന കോഴിക്കോട് ബീച്ച് (ടൗൺ) ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കെട്ടിടത്തിന്റെ സുരക്ഷാപ്രശ്നങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സൗത്ത് എം.എൽ.എ അഡ്വ. ഫൈസൽ ബാബു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം സമർപ്പിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സ്റ്റേഷന്റെ നിലവിലെ ശോചനീയാവസ്ഥയും ജീവനക്കാർ നേരിടുന്ന സുരക്ഷാ ഭീഷണിയും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
​നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സദാ സജ്ജമായിരിക്കേണ്ടതുമായ ബീച്ച് ഫയർ സ്റ്റേഷൻ നിലവിൽ ഫിറ്റ്നസ് നഷ്ടപ്പെട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചോർന്നൊലിക്കുന്നതും അപകടാവസ്ഥയിലുള്ളതുമായ ഈ കെട്ടിടത്തിൽ ജീവനക്കാർ കടുത്ത പ്രയാസത്തോടെയാണ് ജോലി ചെയ്യുന്നതെന്നും, അടിയന്തരമായി സ്റ്റേഷൻ സംവിധാനങ്ങൾ താൽക്കാലികമായി മറ്റൊരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റാൻ ഭരണപരമായ അനുമതി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പൂർണ്ണമായി ഉൾക്കൊണ്ട ആഭ്യന്തര മന്ത്രി, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഫയർ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിനുമായി ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. ഈ വിഷയത്തിൽ വകുപ്പുതലത്തിൽ ഉടനടി ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post