ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു
പേരാമ്പ്ര: ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി ദുരന്ത നിവാരണ (ERT) പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി. താരചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷാ രീതികൾ ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും ഇതിന്റെ ഭാഗമായി നൽകുകയുണ്ടായി.
Tags:
Kozhikode News

