Trending

ഓണത്തിനൊരുക്കാം വിളവിൻറെ വിസ്മയം സമഗ്ര പച്ചക്കറി പുഷ്പ ഉത്പാദന യജ്ഞം പദ്ധതിക്ക് തുടക്കമായി.

ഓണത്തിനൊരുക്കാം വിളവിൻറെ വിസ്മയം സമഗ്ര പച്ചക്കറി പുഷ്പ ഉത്പാദന യജ്ഞം പദ്ധതിക്ക് തുടക്കമായി.


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിക്ക്‌  
ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കർഷകനായ സുഭാഷ്, ശ്രീസദന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കെ സി ബാബുരാജിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കൽ പഞ്ചായത്ത്‌ തല നടീൽ ഉദ്ഘാടനം നിർവഹിച്ചു. 

കൃഷി ഓഫീസർ ജിജോ ജോസഫ് പദ്ധതി വിശദീകരണം നടത്തി. ഓണക്കാലത്ത് വിഷ രഹിതമായ പച്ചക്കറിയും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പൂവും ലഭ്യമാക്കുക എന്ന് ഉദ്ദേശത്തോടെ ഒരു വാർഡിൽ നിന്നും തിരഞ്ഞെടുത്ത 15 കൃഷിയിടങ്ങളിൽ ആണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ മലയിൽ മുൻ വാർഡ് മെമ്പർ ഗീതാനന്ദനം കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post