വിദ്യാഭ്യാസ ക്യാമ്പസുകളിൽ മൊബൈൽ അധിഷ്ഠിത പഠനം പുനപ്പരിശോധിക്കണം: നജ്മുൽ ഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ
മജ്ലിസ് കാമ്പസ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കായി മൊബൈൽ ഫോണിനെ പ്രധാന ഉപാധിയാക്കുന്ന രീതി അടിയന്തരമായി പുനഃപരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിനും കുടുംബ ജീവിതത്തിൻ്റെ സുഖകരമായ അന്തരിക്ഷത്തിനും വിഘാതമാണുന്നും നജ്മുൽ ഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊറോണ കാലഘട്ടത്തിലെ അടിയന്തര സാഹചര്യത്തിൽ ആരംഭിച്ച ഓൺലൈൻ പഠനരീതികൾ ഇന്നും തുടർന്നുപോരുന്നത് വിദ്യാഭ്യാസപരമായും സാമൂഹികമായും ഗുണകരമല്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഹോംവർക്ക്, അസൈൻമെന്റുകൾ, പഠനസാമഗ്രികൾ, അറിയിപ്പുകൾ എന്നിവ മൊബൈൽ ഫോണിലൂടെ മാത്രം കൈമാറുന്ന രീതി അവസാനിപ്പിച്ച് വിദ്യാലയ കേന്ദ്രീകൃത പഠനരീതികൾ ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കുട്ടികളിലെ അമിത മൊബൈൽ ഉപയോഗം കാഴ്ചശക്തി കുറയുക, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതോടൊപ്പം സാമൂഹിക ഇടപെടലുകൾ കുറയാനും കുടുംബാംഗങ്ങളുമായുള്ള ആത്മബന്ധം ദുർബലമാകാനും ഇടയാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
പഠനാവശ്യത്തിന്റെ പേരിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകേണ്ട സാഹചര്യം പലപ്പോഴും സാമൂഹിക മാധ്യമങ്ങളുടെയും ഗെയിമുകളുടെയും മറ്റ് അനാവശ്യ ഉള്ളടക്കങ്ങളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നതായി രക്ഷിതാക്കൾ ആശങ്കപ്പെടുന്നുണ്ടെന്നും യോഗം വിലയിരുത്തി. വിദ്യാഭ്യാസ നയരൂപീകരണത്തിലു
മൊബൈൽ അധിഷ്ഠിത പഠനരീതി രക്ഷിതാക്കൾക്ക് അധിക സാമ്പത്തികവും സമയപരവുമായ ബാധ്യത സൃഷ്ടിക്കുന്നതോടൊപ്പം വിദ്യാർത്ഥികളിലെ സ്വയംപഠനശീലത്തെയും അധ്യാപക–വിദ്യാർത്ഥി സൗഹൃദബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. മതവിദ്യഭ്യാസ കാമ്പസുകൾ തിന്മകൾ പ്രതിരോധിക്കുന്ന ചാലകശക്തിയായതിനാൽ പെൺകുട്ടികൾക് നൽകുന്ന ആയിരംരൂപ ധനസഹായം മതകാമ്പസിലെ പാവപ്പെട്ട വിദ്യാർഥികൾക്കും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
നജ്മുൽ ഹുദാ സ്റ്റുഡന്റ്സ് അസോസിയേഷന്റെ 26-ാം വാർഷിക അവലോകനറിപ്പോർട്ട് മുന്നോടിയായി സംഘടിപ്പിച്ച കലാ–സാഹിത്യ അവലോകന സംഗമത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്. സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ഡോ:ഖാസിമുൽ ഖാസിമി അദ്ധ്യക്ഷനായിരുന്നു. KP കോയ, പ്രഫസർ ഓമാനൂർ മുഹമ്മദ്, അഡ്വ: ദാനിഷ്, എംസിസൈനുദ്ധീൻ, മരക്കാർ ഹാജി, സുബൈർ, അബ്ദുൽ കാദർ കാരന്തൂർ, ഷാഹുൽ ഹമീദ് തൗഹിദി ഫൈസി, ജം ശീർ തൗഹീദി, സിനാൻ തൗഹീദി നദ്‌വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സാബിർ തൗഹിദി ഖാസിമി സ്വാഗതവും നജ്മുൽ ഹുദാ സെക്രട്ടറി ടി. സാലിഹ് നന്ദിയും പറഞ്ഞു
Tags:
Peruvayal News

