കെ. കരുണാകരൻ ജന്മദിനാഘോഷം സംഘടിപ്പിച്ചു
പെരുമണ്ണ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനം പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി. സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവ്വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് യു.ഡി.എഫ്. കൺവീനർ എം.എ. പ്രഭാകരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് പുനത്തിൽ, മുരളി ചെറുകയിൽ, മുരളി മഠത്തിൽ, പ്രേമൻ കെ.കെ., സുരേന്ദ്രൻ എൻ., കോയ വി., രാമേശൻ കെ., നൗഷാദ് എം., ഉമൈർ ആർ.എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Tags:
Perumanna News


