Trending

വിദ്യാഭ്യാസ മേഖലയിൽ വേറിട്ട പ്രവർത്തനവുമായി റീഫോക്ക് ചെറൂപ്പ

വിദ്യാഭ്യാസ മേഖലയിൽ വേറിട്ട പ്രവർത്തനവുമായി റീഫോക്ക് ചെറൂപ്പ


മാവൂർ : പിന്നിട്ട വർഷങ്ങളിൽ വിദ്യാഭ്യാസ, സാംസ്ക്കാരിക, ആരോഗ്യ, ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന റീഫോക്ക് ചെറൂപ്പ ; അതിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി പത്ത് ലക്ഷത്തിൻ്റെ ഡെസന്നിയൽ സ്കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത്.
2025-26 അധ്യായന വർഷത്തിൽ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മാവൂർ, പെരുവയൽ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കാണ് ഇതിൻ്റെ ആനുകൂല്യം ലഭിക്കുക.


തെരത്തെടുക്കപ്പെടുന്ന 10 പേർക്ക് ഇരുപതിനായിരം രൂപവീതം 4 വർഷവും 40 പേർക്ക് ഒറ്റത്തവണയായി അയ്യായിരം രൂപ വീതവുമാണ് സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 വരെയാണ്.

റീഫോക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ മാസ്റ്റർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
റീഫോക്ക് ഡെസന്നിയൽ കൺവീനർ ഡോ: എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ.കെ.ഫാസിൽ, പി.കെ.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.വി.കെ. മുഹമ്മദ് ഷിബിലി സ്വാഗതവും വി.കെ.മിൻഹാജ് നന്ദിയും പറഞ്ഞു.
വി.കെ.നിഹാൽ , പി.എം.ആകാശ്, വി.കെ. ഷരീഫ്, കെ. അനീസ്, ടി.രാജേഷ്, കെ.എം.സജാദ്, ബിലാൽ, സൗരവ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post