Trending

എസ് വൈ എസ് മാവൂർ സോൺ സാന്ത്വന സമർപ്പണം നടത്തി

എസ് വൈ എസ് മാവൂർ സോൺ സാന്ത്വന സമർപ്പണം നടത്തി


മാവൂർ . സമസ്ത സെൻ്റിനറിയുടെ ഭാഗമായി എസ് വൈ എസ് മാവൂർ സോൺ കമ്മറ്റിയും മർക്കസ് ആർ സി എസ് ഐ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന പ്രവർത്തനങ്ങളുടെ സമർപ്പണം കുളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്നു.

മുപ്പത്തിയാറ് കുടുംബിനികൾക്ക് ടൈലർ മിഷീൻ പത്തൊൻപത് കുടുംബങ്ങൾക്ക് അൻപത് കോഴിയും കൂടും പതിനെട്ട് പേർക്ക് കറവപശു ഇരുപത്തിയാറ് വാക്കർ പതിനഞ്ച് ബ്ലാങ്കറ്റ് വാട്ടർകൂളർ മരം മുറിക്കുന്ന മിഷീൻ ഡയാലിസ് സഹായം നേത്ര സർജറി സഹായം കണ്ണടകൾ തെങ്ങിൻ തൈകൾ ഫുഡ് കിറ്റുകൾ ഫിഷിംഗ് ബോട്ട് വീൽ ചെയറുകൾ തുടങ്ങി പതിനാറ് ഇനങ്ങളിൽ നൂറ്റി അമ്പതോളം കുടുംബങ്ങൾക്കാണ് സഹായം എത്തിച്ച് കൊടുത്തത്

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മർക്കസ് ആർ സി എഫ് ഐ യുടെ കീഴിൽ നടത്തി വരുന്ന  വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പദ്ധതിയാണിത്

   പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ റസാഖ് മാസ്‌റ്റർ ഉത്ഘാടനം ചെയ്ത് പദ്ധതി സമർപ്പണം നടത്തി. വള്ളിയാട് മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി.എസ് വൈ എസ് സോൺ പ്രസിഡന്റ് റഹീം സഖാഫി കായലം അദ്ധ്യക്ഷത വഹിച്ചു.ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുപ്പത്തിമൂന്ന് സാന്ത്വനം വളണ്ടിയർമാരെ കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറ്റ നെച്ചായിൽ മുഹമ്മദലി മാസ്റ്റർ നാടിന് സമർപ്പിച്ചു.
ഉസ്മാൻ സഖാഫി മാവൂർ പദ്ധതിയവതരണം നടത്തി.

സഹായി വാദിസലാം ജനറൽ സെക്രട്ടറി നാസർ മാസ്റ്റർ ചെറുവാടി, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാസ്റ്റർ മാവൂർ, എസ് ജെ എം സ്റ്റേറ്റ് സെക്രട്ടറി ബഷീർ മുസ് ലിയാർ ചെറൂപ്പ,മുസ്തഫ വാഴക്കാട്, മുസ് ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇബ്രാഹിം കുട്ടി സഖാഫി പൂലോട്, ജനറൽ സെക്രട്ടറി സലീം കുറ്റിക്കടവ്, കെ എ ഖാദർ മാസ്റ്റർ കൂളിമാട്,അബ്ദു റഹ്മാൻ ഇടക്കുനി പ്രസാദ് മാസ്റ്റർ ചൂലൂർ   എന്നിവർ സംസാരിച്ചു

 സയ്യിദ് അബ്‌ദുൽ ജബ്ബാർ തങ്ങൾ,സയ്യിദ് നസീബ് തങ്ങൾ, ഇബ്രാഹിം സഖാഫി താത്തൂർ, അബ്ദു റഹ്മാൻ സഖാഫി കുളിമാട്, അക്ബർ സാദിഖ് കോഴിക്കോട്, പിസി മുഹമ്മദലി ഹാജി,പിസി അബ്ദുള്ള മാസ്റ്റർ, ലത്വീഫ് ഹാജി അരയംങ്കോട് തുടങ്ങിയവർ സംബന്ധിച്ചു

സേവന  വഴിയിൽ മാതൃക പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മർക്കസ് ആർ സി എഫ് ഐ ഫൗണ്ടേഷനേയും  സ്വാന്തന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്വാലിഹ് കൽപ്പള്ളി, ഉസ്മാൻ താത്തൂർ പൊയിൽ, നൗഫൽ പനങ്ങോട്, മുനീർ കച്ചേരിക്കുന്ന്, എന്നിവരേ എം എൽ എ ചടങ്ങിൽ ആദരിച്ചു.
 സയ്യിദ് നിയാസ് തങ്ങൾ കൂളിമാട് സ്വാഗതവും മൂസ സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post