Trending

കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് വികസനം: അഡ്വ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരുമായി സംയുക്ത സ്ഥലപരിശോധന നടത്തി; തുടർനടപടികൾ വേഗത്തിലാക്കും

കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് വികസനം: അഡ്വ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരുമായി സംയുക്ത സ്ഥലപരിശോധന നടത്തി; തുടർനടപടികൾ വേഗത്തിലാക്കും


കോഴിക്കോട്: ദീർഘകാലമായുള്ള ജനകീയ ആവശ്യമായ കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ അഡ്വ. ഫൈസൽ ബാബുവിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥരും തദ്ദേശ ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി സ്ഥലപരിശോധന നടത്തി.


അണ്ടർപാസ് വിപൂലീകരണവുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങളും സ്ഥലലഭ്യതയും സംഘം നേരിട്ട് വിലയിരുത്തുകയും തുടർന്ന് പ്രദേശത്തെ പൗരാവലിയുമായും ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ച നടത്തുകയും ചെയ്തു.


യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കുക എന്നതിനും ഈ പദ്ധതിയിൽ പരമാവധി മുൻഗണന നൽകേണ്ടതുണ്ട്.
കണ്ണഞ്ചേരി റെയിൽവേ അണ്ടർപാസ് വികസനം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നതാധികൃതരുമായി ഉടനടി സംസാരിക്കുമെന്നും, പൊതുമരാമത്ത് വകുപ്പിന്റെയും റെയിൽവേയുടെയും സംയുക്തമായ ഇടപെടലുകളിലൂടെ അണ്ടർപാസ് വികസന പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ എല്ലാ ഭരണപരമായ നടപടികളും സ്വീകരിക്കുമെന്നും അഡ്വ. ഫൈസൽ ബാബു എം.എൽ.എ അറിയിച്ചു.

Post a Comment

Previous Post Next Post