Trending

ചാലപ്പുറം ഗവ. ഗണപത് ഗേൾസ് സ്കൂളിൽ ചരിത്ര-പുരാവസ്തു പ്രദർശനം

ചാലപ്പുറം ഗവ. ഗണപത് ഗേൾസ് സ്കൂളിൽ ചരിത്ര-പുരാവസ്തു പ്രദർശനം

കോഴിക്കോട്: ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയുന്നതിനായി ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക ചരിത്ര-പുരാവസ്തു പ്രദർശനം സംഘടിപ്പിക്കുന്നു. "Ancient Echoes – A Voyage Through the Past" എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ജൂലൈ 9, 10, 11 (വ്യാഴം, വെള്ളി, ശനി) തീയതികളിലാണ് സ്കൂളിൽ നടക്കുക.


പുരാതന നാണയങ്ങൾ, അപൂർവ ചരിത്രരേഖകൾ, പുരാവസ്തുക്കൾ, പൈതൃകവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ശേഖരങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ വിജ്ഞാനപ്രദമായ രീതിയിലാണ് മൂന്ന് ദിവസത്തെ ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റി, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ കോഴിക്കോട്, ചാലപ്പുറം രക്ഷാസമിതി എന്നിവയുടെ സഹകരണത്തോടെയാണ് സ്കൂൾ അധികൃതർ ഈ ചരിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനം കാണാൻ താല്പര്യമുള്ള പൊതുജനങ്ങൾക്കും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post