Trending

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അറത്തിൽ പറമ്പ അങ്കണവാടി വർക്ക് ഷെഡ് കെട്ടിടത്തിൻ്റെ മുന്നിൽ ഇടതുപക്ഷ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അറത്തിൽ പറമ്പ അങ്കണവാടി വർക്ക് ഷെഡ് കെട്ടിടത്തിൻ്റെ മുന്നിൽ ഇടതുപക്ഷ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി


സർക്കാർ  ഉടമസ്ഥതയിലുള്ള വർക്ക് ഷെഡ് സ്വകാര്യ വ്യക്തി അന്യായമായി കൈവശപ്പെടുത്തി ബിസിനസ് നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം . കുത്തിയിരിപ്പ് സമരം വാർഡ് മെംബർ ടി നിസാർ ഉൽഘാടനം ചെയ്തു അനധികൃതമായി സ്ഥാപിച്ച ഇലക്ടിഫിക്കേഷനും CCTV യും എടുത്ത് മാറ്റി കെട്ടിടം കുടും ശ്രീ യൂണിറ്റിന് വിട്ട് നൽകാൻ തയ്യാറാവണം പൊതു കെട്ടിടം കൈവശപ്പെടുത്തി ബിസിനസ് നടത്താൻ സ്വകാര്യ വ്യക്തിയെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു . ആമി നാ ബി ടീച്ചർ , ദീപ കാമ്പുറത്ത് എന്നിവർ  സംസാരിച്ചു . ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ വി പി  രവിന്ദ്രൻ , വിപി ശ്വാം കുമാർ . സി സുരേഷ് , രാജീവ് പെരുമൺ പുറ എനിവർ സമര സ്ഥലം സന്ദർശിച്ചു

Post a Comment

Previous Post Next Post