എം ഇ എസ് രാജാ സ്കൂൾ
ക്യാബിനറ്റ് സ്ഥാനാരോഹണവും ഉന്നത വിജയികളെ ആദരിക്കലും .
ചാത്തമംഗലം : സി ബി എസ് ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, സ്കൂൾ വിദ്യാർത്ഥി സഭാംഗങ്ങളുടെ സ്ഥാനാരോഹണവും രാജാ റെസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കുന്നമംഗലം എംഎൽഎ ബഹു. എം എ . റസാഖ് മാസ്റ്റർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ
സ്കൂളിലെ പ്ലസ് ടു സയൻസ് ,കൊമേഴ്സ് വിഭാഗങ്ങളിലെയും, പത്താം ക്ലാസ്സിലെയും മിന്നും ജയം ആവർത്തിച്ച്, സ്കൂളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു.
എം ഇ എസ് ജില്ലാ സെക്രട്ടറിയും ,പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോക്ടർ ഹമീദ് ഫസൽ സ്കൂളിൽ പുതുതായി നിർമ്മിച്ച മോണ്ടിസോറി ബ്ലോക്കിലെ ഇൻഡോർ പ്ലേ ഏരിയ യുടെ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി നിർമ്മാണം പൂർത്തിയാക്കിയ ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം എം ഇ എസ് ജില്ലാ പ്രസിഡണ്ട് കെ വി സലീം നിർവഹിച്ചു.
2026-27 വർഷത്തെ സ്കൂൾ ക്യാബിനറ്റംഗങ്ങളുടെ സ്ഥാനാരോഹണം, അംഗങ്ങൾക്ക് ബാഡ്ജ് കൈമാറിക്കൊണ്ട് ഡോക്ടർ ഹമീദ് ഫൈസൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ ബിലാൽ മുഹമ്മദ് ക്യാബിനറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ നടന്നു.
ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രഷറർ ബി എം സുധീർ , എജുക്കേഷൻ ബോർഡ് സെക്രട്ടറി കെ എം ഡി .മുഹമ്മദ് , വൈസ് ചെയർമാൻ പി.ടി ആസാദ്, ജോയിൻ സെക്രട്ടറി ആർ കെ ശാഫി , എംഇഎസ് ജില്ലാ ജോയിൻ സെക്രട്ടറി കെ കെ ഹംസ , എസ്എംസി മെമ്പർമാരായ ടി കെ സി മുഹമ്മദ്, എ സി അബ്ദുൽ അസീസ്, ഓ കെ അഷ്റഫ്, പി ടി എം എ. പ്രസിഡണ്ട് മുജീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് സ്കൂൾ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു. . മിസ്സ് ഫാത്തിമ സയാൻ പ്രാർത്ഥന നടത്തി .സെക്രട്ടറി എം പി സി നാസർ സ്വാഗതവും ഡെപ്യൂട്ടി സ്കൂൾ ലീഡർ മിഹ്റ കെ സി നന്ദിയും പറഞ്ഞു.
Tags:
Mavoor News



