Trending

ടെക്‌നോ ഫ്യൂഡലിസം അടിമത്വത്തിന്റെ പുതിയ പകർപ്പ് - ഡോ. മനോജ് കുറൂർ

ടെക്‌നോ ഫ്യൂഡലിസം അടിമത്വത്തിന്റെ പുതിയ പകർപ്പ് - ഡോ. മനോജ് കുറൂർ


പേരാമ്പ്ര: ടെക്‌നോ ഫ്യൂഡലിസം അടിമത്വത്തിന്റെ പുതിയ പകർപ്പാണെന്നും ഇന്റർനെറ്റ് പരിഷ്‌കാരങ്ങൾ വിവര വിനിമയത്തിൽ നിന്ന് സ്വത്വസംഹാരത്തിലേക്ക് വഴിമാറിയിരിക്കുന്നുവെന്നും പ്രമുഖ എഴുത്തുകാരൻ ഡോ.മനോജ് കുറൂർ അഭിപ്രായപ്പെട്ടു. പുതിയകാല സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം മനുഷ്യരുടെ മൗലിക സർഗ്ഗാത്മകതക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ നടക്കുന്ന
മുപ്പത്തി മൂന്നാമത് എഡിഷൻ എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ഹാഫിള് മുഹമ്മദ് ഷാഫി അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്‌രി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. എസ് എസ് എഫ് കേരള എക്സിക്യുട്ടീവ് അംഗം ടി കെ റമീസ് കൊളപ്പുറം സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്പുറം, എസ് വൈ എസ് നോർത്ത് ജില്ല പ്രസിഡൻ്റ് മുനീർ സഖാഫി ഓർക്കാട്ടേരി, സ്വാഗതസംഘം ചെയർമാൻ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ജനറൽ കൺവീനർ വി.സി സാജിദ് മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി ബഷീർ കുട്ടമ്പത്ത്, എസ് വൈ എസ് സോൺ പ്രസിഡണ്ട് അബ്ദുറസാഖ് ബദവി കുട്ടോത്ത്, എസ്എസ്എഫ് ജില്ലാ ഭാരവാഹികളായ അഡ്വക്കേറ്റ് വി പി കെ ഉമറലി, മുജീബ് സഖാഫി കൊയിലാണ്ടി, സി എം ശഫീഖ് നൂറാനി, ഗസാലി കടമേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post