ഉപജില്ല സുബ്രോതോ കപ്പ് ഫുട്ബോൾ: അണ്ടർ 17 വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് മാവൂരിന് കിരീടം
കോഴിക്കോട്: കോഴിക്കോട് റൂറൽ ഉപജില്ല സുബ്രോതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ജി.എച്ച്.എസ്.എസ് മാവൂർ സ്കൂളിന് മികച്ച വിജയം. പെരുവയൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ആവേശകരമായ മത്സരത്തിൽ, അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിലാണ് മാവൂർ ഹയർ സെക്കൻഡറി സ്കൂൾ ടീം ചാമ്പ്യന്മാരായത്.
മികച്ച കളി പുറത്തെടുത്ത മാവൂർ സ്കൂൾ ടീം എതിരാളികളെ അനായാസം മറികടന്നാണ് സുവർണ്ണ കിരീടത്തിൽ മുത്തമിട്ടത്.
Tags:
Mavoor News
