Trending

മുസ്ലിം ലീഗ് ഉന്നത ജേതാക്കളെ അനുമോദിച്ചു.

മുസ്ലിം ലീഗ് ഉന്നത ജേതാക്കളെ അനുമോദിച്ചു.



മാവൂർ: മാവൂർ സൗത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി എം എ റസാഖ് മാസ്റ്റർ സ്വീകരണവും എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ് ഇൻസ്പെയർ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
മാവൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
  വാർഡ് പ്രസിഡണ്ട് ലത്തീഫ് തേനിങ്ങൽ  അധ്യക്ഷത വഹിച്ചു.
  ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബൽക്കീസ് ടീച്ചർക്കും, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ മുനീറത്ത് ടീച്ചർക്കും, ക്ഷേമകാര്യ കമ്മിറ്റി ചെയർമാനായ  എൻ പി അഹമ്മദിനും  ഉപഹാരം സമർപ്പിച്ചു.
 മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, മാർ പഞ്ചായത്ത് മുസ്ലിംലീഗ്  സെക്രട്ടറി ലത്തീഫ് മാസ്റ്റർ, തേനിങ്ങൽ അഹമ്മദ് കുട്ടി, എട്ടാം വാർഡ് മെമ്പർ ഉസ്മാൻ, സമദ് ദർബാർ, ഷമീർ എഴു നിലം, റിഷാദ്, തയ്യിൽ മുഹമ്മദാലി എന്നിവർ 'ആശംസകൾ നേർന്നു.
 ടൺ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുനീർ അമ്പലപ്പാലി സ്വാഗതവും, ട്രഷറർ പാലക്കോൾ ഹംസ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post