Trending

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലാ 'പരിവാർ' സമർപ്പിച്ച നിവേദനം പുൽപറ്റ പഞ്ചായത്ത് പരിവാർ കുടുംബ സംഗമവേദിയിൽ വെച്ച് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയതായി അധികാരമേറ്റെടുത്ത സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി സത്വര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
​ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും, സംഗമത്തിൽ പങ്കെടുത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പുൽപറ്റ പരിവാർ ഒരുക്കിയ പ്രത്യേക സമ്മാനങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
​പരിവാർ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജാഫർ ചാളകണ്ടി, ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കരീം എളമരം, സി.പി. മാസ്റ്റർ, സലാം കുഴിമണ്ണ, സൈനുദ്ദീൻ പൊന്നാട്, അബ്ദുറഹ്മാൻ പുൽപറ്റ, റുഖിയ പുൽപറ്റ എന്നിവരടങ്ങുന്ന നിവേദക സംഘമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.

Post a Comment

Previous Post Next Post