ജവഹർ ബാൽ മഞ്ച് ജില്ലാ ഭാരവാഹികളുടെ ചുമതലയേൽക്കലും പ്രതിഭാ സംഗമവും
കോഴിക്കോട്: ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കുട്ടികളുടെ സംഘടന
'കുട്ടിക്കൂട്ടം' ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ്
കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് നടന്നു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. എം. നിയാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജവഹർ ബൽ മഞ്ച് യൂണിറ്റുകളിൽ നിന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ചടങ്ങിൽ വെച്ച് നടന്നു. കേരളത്തെ ലഹരി വിമുക്തമാക്കി മാറ്റാനുള്ള സർക്കാർ പദ്ധതി ആയ തൂഫാന്റെ ഭാഗമായി വിദ്യാർത്ഥികളെ അണിനിരത്തി വിദ്യാലയങ്ങളിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർ ബാൽ മഞ്ച് പോലുള്ള കുട്ടികളുടെ സംഘടനകൾ ഇത്തരം ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണമെന്നും പൊതുസമൂഹവും സംസ്ഥാന സർക്കാറും അതിന് പരിപൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ദേശീയ കോഡിനേറ്റർ ഇ എം ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കോഡിനേറ്റർ യുകെ സിറാജ്,
Tags:
Mavoor News

