Trending

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് മേഖലയിൽ ഇരിപ്പിടാവകാശം പ്രാവർത്തികമാക്കണം: സി.ഐ.ടി.യു ഏരിയ സമ്മേളനം

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് മേഖലയിൽ ഇരിപ്പിടാവകാശം പ്രാവർത്തികമാക്കണം: സി.ഐ.ടി.യു ഏരിയ സമ്മേളനം

കുന്നമംഗലം: ഷോപ്പ് മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ഇരിപ്പിടാവകാശം എല്ലാ സ്ഥാപനങ്ങളിലും പ്രാവർത്തികമാക്കണമെന്നും, തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കോമേഴ്‌ഷ്യൽ എംപ്ലോയീസ് യൂണിയൻ കുന്നമംഗലം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുവയൽ ചെറുകുളത്തൂരിൽ വി.പി. സുരേന്ദ്രൻ നഗറിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം വി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. വസന്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. സുരേന്ദ്രൻ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ഏരിയ സെക്രട്ടറി ടി. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി കെ. സത്യൻ (പ്രസിഡന്റ്), ടി. സുനിൽകുമാർ (സെക്രട്ടറി), കെ. വസന്ത (ട്രഷറർ), സുമിത്ര എസ്. എൽ, കെ. സുനിൽകുമാർ വി. കെ (വൈസ് പ്രസിഡന്റുമാർ), സബീഷ് കിൽബൻ, ലൈനീ കെ. ടി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. കെ. സത്യൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post