റഹ്മാനിയ സ്കൂൾ റോവർ-റെയ്ഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് മെഡിസിന് വീൽചെയർ കൈമാറി
മെഡി. കോളേജ്: സമൂഹത്തോടുള്ള പ്രതിബദ്ധതയും സേവന മനോഭാവവും പ്രവർത്തിയിലൂടെ തെളിയിച്ച് റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ റോവർ-റെയ്ഞ്ചർ യൂണിറ്റ്. മെഡി. കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന് ആവശ്യമായ ഒരു വീൽചെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൈമാറി.
സ്കൂളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിലൂടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങി നൽകിയത്. വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും കാരുണ്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടപ്പാക്കിയത്.
ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ മാനേജർ ഡോ. നിഷ്മ, അഡ്വ. ഫൈസൽ ബാബു എം.എൽ.എ.യിൽ നിന്ന് വീൽചെയർ ഏറ്റുവാങ്ങി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികളിൽ സേവന മനോഭാവം വളർത്തുന്നതിന് മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Tags:
Kozhikode News

