പ്രിയേഷിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്
സഹായമെത്തിക്കാൻ ഓഫീസ്
പ്രവർത്തനമാരംഭിച്ചു.
മാവൂർ : കായലം
മഠത്തിൽ പ്രിയേഷിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്
സഹായമെത്തിക്കാൻ കൂട്ടായ്മ
രൂപീകരിക്കുകയും ഓഫീസ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
65 ലക്ഷത്തിലധികം രൂപ സമാഹരിച്ച് ചികിത്സക്ക് നൽകാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നത്.
ഭാര്യയും രണ്ടര വയസ്സുള്ള മകളു മടങ്ങുന്ന കുടുംബത്തിന് ഒരു നിലക്കും സംഘടിപ്പിക്കാൻ സാധിക്കാത്തതാണ് ചികിത്സക്കുള്ള തുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ ഫസീല ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാനും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സിപി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് ദേവരാജ് കോഴിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു. വർക്കിംഗ് കൺവീനർ
കെ ലത്തീഫ് മാസ്റ്റർ , പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഉമ്മർ മാസ്റ്റർ , പെരുവയൽ പഞ്ചായത്ത് മെമ്പർമാരായ ജിതിൻ,ലത്തിഫ്, മാവൂർ പഞ്ചായത്ത് അംഗം അഷ്റഫ് കരിയേരി ഊർക്കടവ് ജുമാ മസ്ജിദിനെ ജുനൈദ്
എന്നിവർ ആശംസകൾ നേർന്നു.
ചികിത്സാ കമ്മിറ്റി കൺവീനർ ശങ്കരനാരായണൻ സ്വാഗതവും ട്രഷറർ അശ്വന്ത് നന്ദിയും പറഞ്ഞു.
സി പി കൃഷ്ണൻ (ചെയർമാൻ
ജാസിം പൂക്കാട്ട് (വർക്കിംഗ് ചെയർമാൻ) ,ശങ്കരനാരായണൻ (കൺവീനർ)
കെ ലത്തീഫ് മാസ്റ്റർ (വർക്കിംഗ് കൺവീനർ) അശ്വന്ത് (ട്രഷറർ )
എം കെ രാഘവൻ എം പി,
എം എ റസാഖ് മാസ്റ്റർ എംഎൽഎ എന്നിവർ രക്ഷാധികാരികളായ ചികിത്സാ സഹായ കമ്മിറ്റിയാണ് രൂപീകരിച്ചത്. സഹായം എത്തിക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ താഴെ.
Account Number:
40703101084717,
IFS Code: KLGB0040703,
Kerala Gramin Bank
Tags:
Mavoor News


