Trending

കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി "പ്രതിഭാദരം"-2026 സംഘടിപ്പിച്ചു.

കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി "പ്രതിഭാദരം"-2026 സംഘടിപ്പിച്ചു.


 മാവൂർ:കുവൈത്ത് കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രവർത്തകരുടെ മക്കളിൽ നിന്നും ഈ വർഷത്തെ 
എസ്എസ്എൽസി , പ്ലസ് ടു , യു എസ് എസ് ,എൽ എസ് എസ് , എൻ എം എം എസ് ഉന്നത ജേതാക്കളെയും
 ഉപജില്ലാ - ജില്ലാ - സംസ്ഥാന തല സ്കൂൾ കലാ-കായികോത്സവങ്ങളിലെയും വിജയികളെയും അനുമോദിച്ചു.
.കുറ്റിക്കാട്ടൂർ സി എച്ച് സൗധം ഓഡിറ്റോറിയത്തിൽ "പ്രതിഭാദരം-2026 എന്ന പേരിൽ നടത്തിയ അനുമോദന ചടങ്ങ്   
 കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ  ,എം എ റസാഖ്  മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പണം നിർവഹിക്കുകയും ചെയ്തു.
മണ്ഡലം ജില്ലാ -കൗൺസിലർ സിറാജ് മാത്തറയുടെ അധ്യക്ഷത
വഹിച്ചു.
 മുൻ ജനറൽ സെക്രട്ടറി സലാഹുദ്ദീൻ പെരിങ്ങളം
 ആമുഖ പ്രഭാഷണം നടത്തി. 
 മുസ്‌ലിം ലീഗ് കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ,മണ്ഡലം പ്രസിഡണ്ട് മൂസ മൗലവി,മണ്ഡലം  യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എപി അബ്ദുസമദ് ,എടി ബഷീർ സാഹിബ് ,സലീം എംപി ,എൻ വി കോയ സാഹിബ് ,പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ സാഹിബ്  
. കെ കെ എം സി സി പ്രവർത്തകരായ ഫൈസൽ കുറ്റിക്കാട്ടൂർ,സമദ് കുറ്റിക്കാട്ടൂർ,ഹാരിസ് എന്നിവർ
സംസാരിച്ചു..

മുസ്‌ലിം ലീഗ് നേതാക്കളായ സൈനുദ്ദീൻ എം സി ,എം കുഞ്ഞഹമ്മദ് കുട്ടി,പി അസീസ്,മുജീബ്റഹ്മാൻ എടക്കണ്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്,, സി എച്ച്  സെൻറർ പ്രസിഡണ്ട് കെ പി കോയ എന്നിവർ നേതൃത്വം നൽകി.
അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന മണ്ഡലത്തിലെ ഒരു മെമ്പർക്കുള്ള ചികിത്സാ ധനസഹായവും  ചടങ്ങിൽ വെച്ച്  കൈമാറി. 
സെക്രട്ടറി ജാഫർ കായലം സ്വാഗതവും 
പ്രോഗ്രാം കോർഡിനേറ്റർ ജംഷീർ പെരുമണ്ണ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post