Trending

കെ പി വിജയനെ അനുസ്മരിച്ചു

കെ പി വിജയനെ അനുസ്മരിച്ചു


മാവൂർ
മാവൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും സി പി ഐ എം അംഗവും സംഘാടകനും പാലിയേറ്റീവ് പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനുമായിരുന്ന കെ പി വിജയൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ മാവൂർ എ കെ ജി ഭവനിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശ്രീനിവാസൻ ചെറുകുളത്തൂർ ഉദ്ഘാടനം ചെയ്തു.


എം ധർമജൻ അധ്യക്ഷനായി. കെ ജി പങ്കജാക്ഷൻ, മാവൂർ വിജയൻ , ശ്രീകുമാർ മാവൂർ , സിപിഐ എം മാവൂർ ലോക്കൽ സെക്രട്ടറി പി സുനിൽ കുമാർ, ഇ എൻ പ്രേമനാഥൻ എന്നിവർ സംസാരിച്ചു. പി രാമൻ സ്വാഗതവും പി പീതാംബരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post