Trending

അബ്ദുൽ ഗഫൂർ (ബാവ ) യുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം നടത്തി.

അബ്ദുൽ ഗഫൂർ (ബാവ ) യുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം നടത്തി.



വെള്ളിപറമ്പ്: വെള്ളിപ്പറമ്പിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും പൗരപ്രമുഖനുമായ അബ്ദുൽ ഗഫൂർ (ബാവ ) റിൻ്റെ വേർപാടിൽ
മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വെള്ളിപ്പറമ്പ് എ എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പെരുവയൽ പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ പി എൻ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.


അബ്ദുൽ ഗഫൂറിന്റെ നിസ്വാർത്ഥ സേവനം പൊതു രംഗത്തുള്ളവർക്ക്
മാതൃകാപരമെന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.വെള്ളിപ്പറമ്പ് ടൗൺ കമ്മിറ്റി മുസ്ലിം ലീഗ് മുൻ  പ്രസിഡണ്ട്, പ്രവാസി ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വെള്ളിപ്പറമ്പ് ശിഹാബ് തങ്ങൾ  റിലീഫ് സെൽ രക്ഷാധികാരി,
നൂറുൽ ഇസ്ലാം കേന്ദ്ര മദ്രസ മുൻ ട്രഷറർ,
സിൽവർ സ്പോർട്ടിംഗ് ക്ലബ്ബ് മുൻ സെക്രട്ടറി, ചിരുതപറമ്പ് കുടിവെള്ള പദ്ധതി ട്രഷറർ എന്നീ നിലകളിൽ 
അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
 
യോഗത്തിൽ 
കെ കെ കുഞ്ഞു മൊയ്തീൻകുട്ടി ഹാജി ( വെള്ളിപ്പറമ്പ് ജുമാ മസ്ജിദ് പ്രസിഡണ്ട്) മുൻ പഞ്ചായത്ത് അംഗം അഹമ്മദ് കോയ (കുഞ്ഞൻ) , മുസ്ലിം ജമാഅത്ത് കമ്മിറ്റി
പ്രസിഡണ്ട് മൂസക്കോയ ഹാജി, സെക്രട്ടറി അബ്ദുറഹിമാൻ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ട്രഷറർ അബ്ദുൽ അസീസ് , പത്തൊമ്പതാം വാർഡ് അംഗം ബിജു ശിവദാസൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.പി മുഹമ്മദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ.വി കോയ,,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മഹേഷ്, മനോജ്, ഒ.ഹംസ ,അബ്ദുറഷീദ് , റസാക്ക് മാസ്റ്റർ, ഇമ്പിച്ചി കോയ, ബാപ്പു വെള്ളിപറമ്പ്, എ ഒ  അഹമ്മദ് ബഷീർ, എം കെ മുഹമ്മദ് , മുളയത്ത് മുഹമ്മദ് ഹാജി, ബക്കർ വെള്ളിപ്പറമ്പ്  എന്നിവർ സംസാരിച്ചു.
വി അഷ്റഫ് സ്വാഗതവും കെഎം ഷാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post