Trending

ഫ്രണ്ട്സ് തരംഗം വയോജന വേദി, പെരുമൺ യൂണീറ്റ് രൂപീകരണം

ഫ്രണ്ട്സ് തരംഗം വയോജന വേദി, പെരുമൺ യൂണീറ്റ് രൂപീകരണം




കൊല്ലം ഫ്രണ്ട്സ് തരംഗം വയോജന വേദി പെരുമൺ യൂണിറ്റ് രൂപീകരണ സമ്മേളനം എസ്.ആർ.കെ.എസ്.ടി.യു പി സ്കൂളിൽ വച്ചു കൂടി. പ്രശസ്ത കവി ആസാദ് ആശീർവാദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വയോജന ക്ഷേമ വകുപ്പ് രൂപീകരണം ഏറെ സ്വാഗതാർഹമാണെന്നും തുടർ പ്രവർത്തനങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വയോജനങ്ങളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഉപദേശക സമിതിയംഗം പെരുമൺ ദേവാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവി പെരുമൺ ഷാജി മുഖ്യ പ്രഭാക്ഷണം നടത്തി. വയോജന വേദി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ അരവിന്ദൻ, രക്ഷാധികാരി എസ്.ആർ.കെ പിള്ള, ചന്ദ്രശേഖര പിള്ള, ശിവദാസൻ പെരുമ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post