Trending

മണൽ തൊഴിലാളികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

മണൽ തൊഴിലാളികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു


കുന്നമംഗലം: വർഷങ്ങൾക്ക് മുമ്പ് ചാലിയാറിൽ നിന്ന് മണലെടുത്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളുടെ കൺവെൻഷൻ എസ്ടിയു കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവാട്ടുപറമ്പ് മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു.

സംസ്ഥാന സർക്കാർ ചാലിയാറിൽ വീണ്ടും ശാസ്ത്രീയവും നിയമാനുസൃതവുമായ മണൽ ഖനനം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ, തൊഴിലാളികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏകോപിപ്പിക്കുന്നതിനും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് കൺവെൻഷൻ വിളിച്ചുചേർത്തത്.

കൺവെൻഷൻ മുസ്ലിം ലീഗ് കുന്നമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് കെ. കെ. കോയ ഉദ്ഘാടനം ചെയ്തു. എസ്ടിയു കുന്നമംഗലം മണ്ഡലം പ്രസിഡന്റ് യു. എ. ഗഫൂർ അധ്യക്ഷത വഹിച്ചു. എസ്ടിയു മണ്ഡലം സെക്രട്ടറി എ. കമറുദ്ദീൻ സ്വാഗതം പറഞ്ഞു.

വർഷങ്ങളോളം ചാലിയാറിൽ മണലെടുത്ത് ജീവിതമാർഗം കണ്ടെത്തിയ നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതോടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതായി യോഗം ചൂണ്ടിക്കാട്ടി. സർക്കാർ നൽകിയ ഉറപ്പ് എത്രയും വേഗം നടപ്പാക്കി, ചാലിയാറിൽ മണൽ ഖനനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, മുൻകാല മണൽ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കിയും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചും പദ്ധതി നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ചർച്ചയിൽ ലത്തീഫ് പള്ളിത്താഴം, എൻ. കെ. കോയ, ഹംസ ഓളവണ്ണ, ബഷീർ പള്ളിത്താഴം, ചിറ്റ ടി അബ്ദുറഹിമാൻ ഹാജി, കോയ മാവൂർ , ജാബിർ മാവൂർ എന്നിവർ പങ്കെടുത്തു.

സിദ്ധീഖ് പള്ളിത്താഴം നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post