Trending

മൺസൂൺ മത്സ്യ സമൃദ്ധി 2026 മത്സ്യകൃഷി വിളവെടുപ്പ് നടത്തി

മൺസൂൺ മത്സ്യ സമൃദ്ധി 2026
മത്സ്യകൃഷി വിളവെടുപ്പ് നടത്തി


മാവൂർ : ജില്ലാ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ പ്രമുഖ സമ്മിശ്ര കർഷകൻ ചെറൂപ്പ തൊണ്ടിയേരി സാജിദ് ആരംഭിച്ച തിലോപ്പിയ, ഞട്ടർ തുടങ്ങിയ മത്സ്യകൃഷികളുടെ മൺസൂൺ മത്സ്യ സമൃദ്ധി 2026 ' വിളവെടുപ്പുൽസ്സവം നടത്തി. 
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫിഷറീസ് വകുപ്പ് മാവൂർ പഞ്ചായത്ത് പ്രൊമോട്ടർ പി.കെ. അൻജന, ടി.അബ്ദുറഹിമാൻ, സി.കെ.അൻവർ, ടി. ഇൽയാസ് എന്നിവർ സംബന്ധിച്ചു.


വർഷങ്ങളായി ആട്, കോഴി, കാട, താറാവ് തുടങ്ങിയവ മികച്ച നിലയിൽ കൃഷി ചെയ്തു വരുന്ന തൊണ്ടിയേരി സാജിദിന് മാവൂർ കൃഷിഭവൻ്റെ പ്രത്യേക ആദരവും ലഭ്യമായിരുന്നു. നാട്ടിലും മറുനാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയ കേന്ദ്രം കൂടിയാണ് ഇദ്ദേഹം.

Post a Comment

Previous Post Next Post