പ്രതീഷിൻ്റെ മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് ഡി.വൈ.എഫ്ഐ ബിരിയാണി ചലഞ്ച് നടത്തി.
മാവൂർ: കായലം
മഠത്തിൽ പ്രിയേഷിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്
സഹായമെത്തിക്കാൻ ഡി.വൈ.എഫ്.ഐ ബിരിയാണി ചലഞ്ച് നടത്തി. 65 ലക്ഷത്തിലധികം രൂപ ആവശ്യമുള്ള ചികിത്സയിലേക്ക്
5 ലക്ഷം രൂപ കൈമാറാനാണ്
ഡിവൈഎഫ്ഐ ബിരിയാണി ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്. കായലത്തെ 8 യൂണിറ്റുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
3600 ലധികം പൊതികൾ വിതരണം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ദിപു പ്രേംനാദ് ഉദ്ഘാടനം നിർവഹിച്ചു.
ചികിത്സാ സഹായ കമ്മിറ്റി വർക്കിംഗ് കൺവീനറും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ
ലത്തീഫ് മാസ്റ്റർക്ക് ബിരിയാണി പൊതി കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഗിൻ ലാൽ. നിതിൻനാഥ് , ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും വാർഡ് മെമ്പറുമായ ജിതിൻ വി, ബ്ലോക്ക് കമ്മിറ്റി അംഗം അജലേഷ് എന്നിവർ സംസാരിച്ചു.
. അഖിൽ,
അശ്വന്ത്, ആദിത്യ, മിഥുന, ജാസിം ,രതീഷ്, ദീപേഷ് എന്നിവർ വിതരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി
ഭാര്യയും രണ്ടര വയസ്സുള്ള മകളു മടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായ പ്രതീഷിൻ്റെ ചികിത്സക്ക് പണം സമാഹരിക്കാൻ
വിവിധ സംഘടനകൾ രംഗത്തുണ്ട്.
സി പി കൃഷ്ണൻ (ചെയർമാൻ
ജാസിം പൂക്കാട്ട് (വർക്കിംഗ് ചെയർമാൻ) ,ശങ്കരനാരായണൻ (കൺവീനർ)
കെ ലത്തീഫ് മാസ്റ്റർ (വർക്കിംഗ് കൺവീനർ) അശ്വന്ത് (ട്രഷറർ )
എം കെ രാഘവൻ എം പി,
എം എ റസാഖ് മാസ്റ്റർ എംഎൽഎ എന്നിവർ രക്ഷാധികാരികളായ ചികിത്സാ സഹായ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട് .സഹായം എത്തിക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ താഴെ.
Account Number:
40703101084717,
IFS Code: KLGB0040703,
Kerala Gramin Bank
Mavoor Branch.
Tags:
Peruvayal News

