എസ് എസ് എഫ് മുപ്പത്തി മൂന്നാമത് എഡിഷൻ കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യേത്സവം പേരാമ്പ്രയിൽ തുടങ്ങി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ് യിദ്ധീൻ കുട്ടി മുസ്ലിയാർ പതാക ഉയർത്തി.
തുടർന്ന് നടന്ന സാംസ്കാരിക സദസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി കൈപ്രം അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി സി ആർ കെ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ കെ ഹനീഫ, രാജൻ മരുതേരി, കെ മധുകൃഷ്ണൻ, ബി എം മുഹമ്മദ്, ഒ പി മുഹമ്മദ്, കാസിം ഹാജി നൊച്ചാട്, എം പി മൂസ സംബന്ധിച്ചു. വി സി സാജിദ് സ്വാഗതവും സിദ്ദീഖ് സഖാഫി കൈപ്രം നന്ദിയും പറഞ്ഞു.
Tags:
Kozhikode News

