Trending

കവി പി. നാരായണക്കുറുപ്പ് അനുസ്മരണവും സാഹിത്യ ചർച്ചയും സംഘടിപ്പിച്ചു

കവി പി. നാരായണക്കുറുപ്പ് അനുസ്മരണവും സാഹിത്യ ചർച്ചയും സംഘടിപ്പിച്ചു

മലയാളവേദിയുടെ 240-ാമത് പ്രതിമാസ ചർച്ചയുടെ ഭാഗമായി കടമ്പാട്ടുകോണം വിജ്ഞാനപ്രദായനി ഗ്രന്ഥശാലയിൽ വെച്ച് അനുസ്മരണവും സാഹിത്യ ചർച്ചയും സംഘടിപ്പിച്ചു.


അന്തരിച്ച പ്രശസ്ത കവി പി. നാരായണക്കുറുപ്പിനെ കവി ബാബു പാക്കനാർ ചടങ്ങിൽ അനുസ്മരിച്ചു.
​തുടർന്ന് നടന്ന സാഹിത്യ ചർച്ചയിൽ ബാബു പാക്കനാരുടെ 'മനഃശാന്തി മതിയെടാ പൊന്നുമോനെ' എന്ന കവിതയെക്കുറിച്ച് ഗൗരവമായ ചർച്ച നടന്നു. പ്രശസ്ത കവിയും നിരൂപകനുമായ ടി. ആർ. ഷിബു സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്തു. മലയാളവേദി ചെയർമാൻ കവി ഓരനെല്ലൂർ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാഹിത്യ ചർച്ചയുടെ ഭാഗമായി കവി ശാന്തൻ രചിച്ച 'യുദ്ധവും മൃത്യുഞ്ജയവും', കെ. സജീവ് കുമാറിന്റെ 'മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു?' എന്നീ പുസ്തകങ്ങൾ കവി ഓരനെല്ലൂർ ബാബു സദസ്സിന് പരിചയപ്പെടുത്തി. 


ചടങ്ങിൽ പ്രണവം ഷീല മധു പാക്കനാർ കവിതകൾ ആലപിച്ചു.
​ശ്രീകണ്ഠൻ കല്ലമ്പലം, കെ. ജി. രാജു, പ്രസാദ് കുമാർ. ജി, വാടശ്ശേരിക്കോണം പ്രസന്നൻ, നവാസ്ഖാൻ കല്ലമ്പലം, ഷോണി. ജി. ചിറവിള, ജ്യോതിലാൽ കടമ്പാട്ടുകോണം, പ്രകാശ് പ്ലാവഴിക്കം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post