Trending

ബദൽ ലഹരിയായി ഫുട്ബോൾ ആരവം

ബദൽ ലഹരിയായി
ഫുട്ബോൾ ആരവം


ലഹരി പിടിമുറുക്കുന്ന സാഹചര്യത്തിൽ ഫുട്ബോളിൻ്റെ ബദൽ ലഹരി പകർന്ന് പെരുവയൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ ഫുട്ബോൾ ആരവം. എല്ലാ ദിവസവും ലോകകപ്പ് ഫുട്ബോൾ  പ്രവചന മത്സരങ്ങൾ നടത്തിയാണ് ഗ്രാമത്തെ ഒരു പോലെ കായിക ലഹരിയിൽ ഒന്നിപ്പിച്ചത്. ആദ്യ ദിനം മുതൽ എല്ലാ ദിവസവും പ്രവചന മത്സരം നടത്തി സമ്മാനങ്ങൾ നൽകിയിരുന്നു.
ഏറ്റവും കൂടുതൽ മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ച രണ്ടുപേർക്ക് സ്വർണനാണയങ്ങൾ മെഗാ സമ്മാനമായി നൽകി. 11 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ആർ. വി. ജാഫർ സമ്മാനദാനം നിർവഹിച്ചു. ഇന്തോനേഷ്യയിൽ വച്ച് നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിൽ  രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ അഡ്വ. ഷമീം പക്സാനെ ചടങ്ങിൽ ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. വാർഡ് മെമ്പർ ഷാഹിന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി. കെ. ഷറഫുദ്ദീൻ, മുൻ മെമ്പർ കെ..അബ്ദുറഹിമാൻ, കെ.മുരളീധരൻ പിള്ള, പേരാട്ട് കോയ ഹാജി സംസാരിച്ചു.

Post a Comment

Previous Post Next Post