കെ.പി. കുര്യൻ മാസ്റ്റർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പെരുവയൽ: പെരുവയൽ എവർഗ്രീൻ ബ്രദർഹുഡ് ട്രസ്റ്റ് സ്ഥാപകനും തിയോസഫിസ്റ്റും മുൻ ഫിസിക്കൽ എജ്യുക്കേഷൻ പ്രൊഫസറുമായിരുന്ന കെ.പി. കുര്യൻ മാസ്റ്ററുടെ 12-ാം ചരമദിന അനുസ്മരണം സംഘടിപ്പിച്ചു. ആനിബസൻ്റ് മെമ്മോറിയൽ ഷട്ടിൽ ക്ലബ്ബിന് സൗജന്യമായി കോർട്ട് നിർമ്മിക്കുന്നതിന് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം.
അനുസ്മരണ ചടങ്ങിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് ഇടവക വികാരി ഫാദർ ക്ലാർക്സൺ സേവിയർ അനുസ്മരണ പ്രഭാഷണം നടത്തി. കുര്യൻ മാസ്റ്റർ ചെയ്ത സദ്‌പ്രവർത്തികളിലൂടെ അദ്ദേഹം ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നുവെന്ന് ഫാദർ അനുസ്മരിച്ചു.
കുര്യൻ മാസ്റ്ററുടെ സ്വപ്ന സാക്ഷാത്കാരമായിരുന്ന ഈ കോർട്ടിൽ കളിച്ചു വളർന്ന സനൂശ്രീ, അഭിജയ്, ഉദയ്പ്രകാശ് എന്നിവർ ദേശീയതലത്തിലും, ഷിൻജൽ അലോഷ്യസ് നാഷണൽ യൂണിവേഴ്സിറ്റി തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചതായി ആനിബസൻ്റ് ഷട്ടിൽ ക്ലബ്ബ് പ്രസിഡൻ്റ് പി.പി. ഷാജി പറഞ്ഞു. കൂടാതെ ഷാമിൽ പുവ്വാട്ടുപറമ്പ്
സൗദിയിലെ നാഷണൽ ചാമ്പ്യൻ പട്ടം നേടുകയും ചെയ്തതായി അനുസ്മരണ സംഗമത്തിൽ അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.
Tags:
Peruvayal News

