പാലോത്ത് - അരേറ്റും പറമ്പ് - ബംഗ്ലാവിൽ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയായി; ഉദ്ഘാടനം നിർവ്വഹിച്ചു
ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പാലോത്ത്- അരേറ്റും പറമ്പ് - ബംഗ്ലാവിൽ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറയാണ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ചടങ്ങിൽ വാർഡ് മെമ്പർ സുബൈദ അയ്യപ്പൻ കുളങ്ങര അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന രീതിയിലാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
Tags:
Mavoor News

