Trending

എസ്. ജാനകിയമ്മയെ അനുസ്മരിച്ചു

എസ്. ജാനകിയമ്മയെ അനുസ്മരിച്ചു.


KSSPU മാവൂർ യൂനിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകിയമ്മ അനുസ്മരണവും ജാനകിയമ്മ അനശ്വരമാക്കിയ ഏതാനും ഗാനങ്ങളുടെ ആലാപനവും 2026 ജൂലായ് 30 ന് പാറമ്മൽ സ്നേഹഭവനിൽ വെച്ച് നടന്നു. യൂണിറ്റ് സാംസ്കാരിക വേദി ചെയർമാൻ എൻ.എം. ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ഗായകനും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എൻ.ഗണേഷ് കുമാർ നിർവ്വഹിച്ചു. ജാനകിയമ്മയുടെ ജീവിതവും ഗാനസപര്യയും അദ്ദേഹം വിശദമായി പ്രതിപാദിക്കുകയും നിരവധി ഗാനങ്ങൾ ആലപിച്ച് സദസ്സിനെ ആഹ്ലാദിപ്പിക്കുകയും ചെയ്തു. യൂണിറ്റ് സാംസ്കാരിക വേദി കൺവീനർ പി.വി.നാരായണൻ നമ്പീശൻ ജാനകിയമ്മയെക്കുറിച്ചും അവരുടെ ഗാനങ്ങളെ ക്കുറിച്ചും വിശദികരിച്ചു. KSSPU യൂണിറ്റ് പ്രസിഡൻ്റ് കെ.ടി. ശോഭനകുമാരി , ഡോ. വി. പരമേശ്വരൻ, കെ.സി ഗീത, അഡ്വ. എ. വിജയകുമാർ, എം.സി എലിയാമ്മ, ഇ. എൻ ശോഭനകുമാരി, യു.സി. ശ്രീലത, വിജയൻ എന്നിവർ ജാനകിയമ്മ അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ചു. "മുല്ലപൂമ്പല്ലിലോ മുക്കുത്തിക്കവിളിലോ " എന്ന ഗാനം അംഗങ്ങൾ എല്ലാവരും കൂടി ആലപിച്ച് കൊണ്ട് പരിപാടി അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post