Trending

ഡി.എ. കുടിശ്ശിക ഉടൻ വിതരണം ചെയ്യണം: പെൻഷനേഴ്സ് ലീഗ് ​

ഡി.എ. കുടിശ്ശിക ഉടൻ വിതരണം ചെയ്യണം: പെൻഷനേഴ്സ് ലീഗ്


മുക്കം: കേന്ദ്രസർക്കാർ അനുവദിച്ച ഡി.എ-യും സംസ്ഥാന സർക്കാർ തടഞ്ഞുവെച്ച ഡി.എ. കുടിശ്ശികയും മുൻകാലപ്രാബല്യത്തോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ഉടൻ വിതരണം ചെയ്യണമെന്ന് പെൻഷനേഴ്സ് ലീഗ് തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
​പെൻഷനേഴ്സ് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നെല്ലുളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


തിരുവമ്പാടി മണ്ഡലം പെൻഷനേഴ്സ് ലീഗ് പ്രസിഡന്റ് കെ. ഉമ്മർ സുല്ലമി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. അഷ്രഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
​മുക്കം നഗരസഭ, പുതുപ്പാടി, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ കോഡിനേറ്റർമാരായി അബൂബക്കർ നീലേശ്വരം, അബ്ദുൽ ബഷീർ, കെ. ടി. നാസർ, അബ്ദുറഹിമാൻ എന്നിവരെ യോഗത്തിൽ ചുമതലപ്പെടുത്തി.
​ചടങ്ങിൽ അബ്ദുൽ ബഷീർ, അബൂബക്കർ, മുഹമ്മദ് ശരീഫ്, അബൂബക്കർ അബ്ദുസ്സലാം, പി. വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എൻ. പി. കുഞ്ഞിരായിൻ സ്വാഗതവും ജനറൽ സെക്രട്ടറി കെ. ടി. നാസർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post