കേരള മുസ്ലിം ജമാഅത്ത് മാവൂർ സോൺ 'റീസ്റ്റോറ' സമാപിച്ചു
മാവൂർ: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മാവൂർ സോൺ കമ്മിറ്റി സംഘടിപ്പിച്ച 'റീസ്റ്റോറ 26' മാവൂർ മഹ്ളറയിലെ കെ.വി. ഓഡിറ്റോറിയത്തിൽ നടന്നു.
സോൺ പ്രസിഡന്റ് പി. ഇബ്രാഹിം കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ എസ്.ജെ.എം. സ്റ്റേറ്റ് സെക്രട്ടറി ബഷീർ മുസ്ലിയാർ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. എസ്.എ.ഐ. ബുഖാരി മാവൂർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എൻ. മുഹമ്മദലി മാസ്റ്റർ പ്രസംഗിച്ചു.
സോൺ വൈസ് പ്രസിഡന്റുമാരായ അബ്ദുള്ള മാസ്റ്റർ പാറമ്മൽ, അബ്ദുൽ അസീസ് ഹാജി വെള്ളലശ്ശേരി, സെക്രട്ടറി എ.ടി. ജമാൽ അരയങ്കോട്, ഫിനാൻസ് സെക്രട്ടറി പി.സി. മുഹമ്മദലി ഹാജി മാവൂർ, സെക്രട്ടറി അബ്ദുള്ള മൗലവി മുന്നൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Tags:
Mavoor News

