Trending

ചൂലൂർ എം.വി.ആർ. ക്യാൻസർ സെന്റർ ക്യാന്റീൻ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചൂലൂർ എം.വി.ആർ. ക്യാൻസർ സെന്റർ ക്യാന്റീൻ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചൂലൂർ (25-07-2026): കേരള സ്റ്റേറ്റ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ.എം.എസ്.പി.യുടെയും (OMSP) ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എം.വി.ആർ. ക്യാൻസർ സെന്ററിലെ ക്യാന്റീൻ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ ജനറൽ മെഡിക്കൽ ചെക്കപ്പിന് പുറമെ ലൈംഗിക രോഗനിർണ്ണയം, എച്ച്.ഐ.വി., സിഫിലിസ്, ക്ഷയരോഗം, മലേറിയ, കുഷ്ഠരോഗം (ലെപ്രസി) എന്നിവയ്ക്കുള്ള പരിശോധനകളും ആവശ്യമുള്ളവർക്ക് പ്രത്യേക കൗൺസിലിംഗും ലഭ്യമാക്കി. നൂറോളം തൊഴിലാളികളാണ് ക്യാമ്പിന്റെ പ്രയോജനം അനുഭവിച്ചത്.

പ്രൊജക്ടിന്റെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ എം. എം., ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ. എം. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പ്രൊജക്ട് ഡോക്ടർ ഷസിയ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ. എച്ച്. ഐ. മജുനു ടി., മെഡിക്കൽ കോളേജ് ടി. ബി. യൂണിറ്റ് എസ്. ടി. എസ്. റസീന, പ്രൊജക്ട് മാനേജർ അമിജേഷ് കെ. വി., കൗൺസിലർ അശ്വതി പി., ബാലുശ്ശേരി ഏരിയ കോർഡിനേറ്റർ സന്ദീപ് കെ. ആർ. എന്നിവർ വിവിധ ആരോഗ്യ പരിശോധനകൾക്ക് നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post