Trending

കെ. എം. ഒ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു ​

കെ. എം. ഒ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

കൊടുവള്ളി: കൊടുവള്ളി കെ. എം. ഒ കോളേജിൽ ബിരുദദാന ചടങ്ങ് വിപുലമായി സംഘടിപ്പിച്ചു. കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ വിവിധ വിഷയങ്ങളിലെ നൂറിലധികം വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
​കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. റഷീദ് അഹ്‌മദ്‌ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ബിരുദധാരികൾ കൈവരിക്കേണ്ട മികവിനെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. പി. പി. സുധാകരൻ മുഖ്യപ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ്‌ അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പി. ടി. എ. റഹീം, പ്രൊഫ. ഒ. കെ. മുഹമ്മദ്‌ അലി, ടി. കെ. അഹ്‌മദ്‌ കുട്ടി ഹാജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു സംസാരിച്ചു.
​ഡോ. സി. കെ. അഹ്‌മദ്‌ ചടങ്ങിന് സ്വാഗതവും, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഫാത്തിമ റൈഹാന നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post