Trending

വോയ്‌സ് ഓഫ് പാറയുടെ ‘സ്‌നേഹാദര സമർപ്പണം’ വേറിട്ട അനുഭവമായി

വോയ്‌സ് ഓഫ് പാറയുടെ ‘സ്‌നേഹാദര സമർപ്പണം’ വേറിട്ട അനുഭവമായി

വാഴക്കാട്: അരനൂറ്റാണ്ടുകാലമായി വാഴക്കാട്ടും പരിസര പ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണ-കാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ജീവകാരുണ്യ പ്രവർത്തകർക്കുമായി എടവണ്ണപ്പാറയിലെ പ്രമുഖ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ‘വോയ്സ് ഓഫ് പാറ’ സംഘടിപ്പിച്ച ‘സ്നേഹാദര സമർപ്പണം’ വേറിട്ട അനുഭവമായി.


വാഴക്കാട് ഡോട്കോം ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വോയ്‌സ് ഓഫ് പാറ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്നും ഇവരുടെ ഇടപെടലുകൾ നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുന്നുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.






പ്രമുഖ ഡോക്ടർമാരായ Dr. AKR മഹ്‌മൂദ്, Dr. മുഹമ്മദ് അമീൻ, Dr. ആയിശാബി എന്നിവരെയും, എടവണ്ണപ്പാറ ആഷി ഹോസ്പിറ്റലിൽ അര നൂറ്റാണ്ടോളം കാലമായി രോഗീപരിചരണ രംഗത്ത് മികച്ച സേവനമനുഷ്ഠിക്കുന്ന വസന്ത സിസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ, മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച അൽ ജമാൽ നാസർ, ട്രൂകെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സണും മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വച്ച് വോയ്സ് ഓഫ് പാറ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പഞ്ചായത്ത് പ്രസിഡന്റുമാരായ മുനീറത്ത്, ശിവൻ, ആരിഫ എന്നിവർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ലൈഫ് കെയർ ഹോസ്പിറ്റൽ സ്പോൺസർ ചെയ്ത 5001 രൂപയുടെ ഒന്നാം സമ്മാനം ജാഫർ ഒളവട്ടൂരും, ആറ് പേരടങ്ങുന്ന അദ്‌നാൻ മുണ്ട് മൂഴി രണ്ടാം സമ്മാനവും, എളാംകുഴി വാർഡ് മെമ്പർ മൂന്നാം സമ്മാനവും കരസ്ഥമാക്കി.


വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീന സലീം, എടവണ്ണപ്പാറ ബെസ്റ്റ് വാട്ടർ സർവീസ് ഉടമ അസീസ് ചെറുവാടി, കരീം എളമരം എന്നിവർ വിതരണം ചെയ്തു.
​വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിൻ കരീം എളമരം സ്വാഗതവും അവതാരകനായ കെ.പി. ഫൈസൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post