Trending

ചെറൂപ്പ ഹെൽത്ത് സെൻ്റർ എച്ച്.എം.സി യുടെ ആഭിമുഖ്യത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു

ശുചീകരണ പ്രവർത്തനം നടത്തി


മാവൂർ: ചെറൂപ്പ ഹെൽത്ത് സെൻ്റർ എച്ച്.എം.സി യുടെ ആഭിമുഖ്യത്തിൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഫസീല ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ, വൈസ് പ്രസിഡണ്ട് സി.പി. കൃഷ്ണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉമാദേവി കുഴിപ്പള്ളി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.എം. ശ്രീജ, കെ.എം.അഷ്റഫ്, എച്ച്.എം.സി. അംഗങ്ങളായ ഡോ. ഫാത്തിമ, ഡോ:പി. ബിന്ദു, വി.എസ്. രജ്ഞിത്ത്, ടി.രജ്ഞിത്ത്, യു.എ. ഗഫൂർ, സത്യൻ കളരിക്കൽ,ഹബീബ് ചെറൂപ്പ,ടി.കെ. അബ്ദുള്ളക്കോയ കൂടാതെ ആശാ വർക്കർമാർ, ടി.ഡി.ആർ.എഫ് വളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post