എ ഐ സി മെമ്മറീസ് സ് കൂട്ടായ്മ പ്രതിഭകളെ അനുമോദിച്ചു
പാഴൂർ അൻസാറുൽ ഇസ്‌ലാം കോളേജ് 1994-96 പ്രീഡിഗ്രി-ബാച്ച് പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ എ ഐ സി മെമ്മറീസ് തങ്ങളുടെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ SSLC,+2,LSS, USS, NMMS വിജയികളെ അനുമോദിച്ചു
കൂളിമാട് അജ് വ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സിൽ കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എം എ റസാഖ് മാസ്റ്റർ ഉദ്ഘാടന കർമ്മവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. എ ഐ സി വൈസ് ചെയർമാൻ സലാം മാസ്റ്റർ പനങ്ങോട് അധ്യക്ഷത വഹിച്ചു .പ്രോഗ്രാം കോഡിനേറ്റർ സി കെ ഫർഹത്ത് സ്വാഗത ഭാഷണവും സെക്കീന ഇബ്രാഹിം നന്ദി പ്രകാശനവും നിർവഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ അസീസ് എളുമ്പിലാശ്ശേരി, പൗര പ്രമുഖരായ കെ .എ കാദർ മാസ്റ്റർ, മൂസ മൗലവി, ഗ്രൂപ്പ് അംഗങ്ങളായ മുഷ്ത്താഖ് ടി പി,നാസർ കുറ്റിക്കടവ്, നൗഷാദ് കല്പള്ളി, ഖൈറുന്നീസ, ഉമൈബാനു, സാബിറ കട്ടാങ്ങൽ, സൗദ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Tags:
Mavoor News

