Trending

ചരിത്ര വിജയത്തിന് പിന്നിൽ സേവനാത്മക രാഷ്ടീയം: ഇ ടി

ചരിത്ര വിജയത്തിന് പിന്നിൽ സേവനാത്മക രാഷ്ടീയം: ഇ ടി


പെരുവയൽ: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ ചരിത്ര വിജയത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ സേവനവും ത്യാഗവുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രസ്ഥാവിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എം.എൽ.എ മാർക്കുളള സ്വീകരണ പരിപാടി പുവ്വാട്ടു പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം ഒന്നടങ്കം ഒരു കാലത്തുമില്ലാത്ത വിധം മുസ്ലിം ലീഗിനെ പ്രകീർത്തിക്കുന്നതും മുസ്ലിം ലീഗ് കാണിക്കുന്ന ദയയും അനുകമ്പയും സമൂഹം സസൂക്ഷ്മം വീക്ഷിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് സാരഥികളെല്ലാം മിടുക്കരാണെന്നും ഉജ്വല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാമെന്നും അദേഹം പറഞ്ഞു.

കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു.

എം.എൽ എ മാരായ എംഎ റസാക്ക് മാസ്റ്റർ, പി.കെ ഫിറോസ്, ഫാത്തിമ തഹ്ലിയ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
യു.സി. രാമൻ,
കെ എ ഖാദർ മാസ്റ്റർ,എ ടി ബഷീർ,ഒ ഹുസൈൻ, ഖാലിദ് കിളിമുണ്ട, ടി.പി ചെറുപ്പ, മരക്കാരുട്ടി, മങ്ങാട്ട് റസാക്ക്, അഹമദ് കുട്ടി അരയങ്കോട്, കെ.കെ കോയ,വി.പി മുഹമ്മദ്‌, എ.കെ മുഹമ്മദലി, അസീസ് പി, കെ.എം എ റഷീദ്,
സി.കെ ഫസീല,
കുഞ്ഞി മരക്കാർ മലയമ്മ, എം.പി അബ്ദുസമദ്,
സംസാരിച്ചു.

Post a Comment

Previous Post Next Post