കുറ്റിക്കടവ് പാലം എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു
മാവൂർ: പത്തു കോടി പ്രഖ്യാപിച്ച കുറ്റിക്കടവ് പാലം എം. എ. റസാഖ് എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കുറ്റിക്കടവ് പ്രദേശത്തുകാരുടെ രണ്ട് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വിരാമമായത്. കുറ്റിക്കടവിൽ വന്നിറങ്ങിയ എംഎൽഎക്ക് വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി പുതിയ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.
എത്രയും പെട്ടെന്ന് തന്നെ നിർമ്മാണം ആരംഭിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും എംഎൽഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ പാലത്തിന് സമീപത്തു കൂടിയാണ് പുതിയ പാലം വരിക.
മുസ്‌ലിം ലഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡന്റ് കെ മൂസ മൗലവി, ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് മാങ്ങാട്ട് അബ്ദുൽ റസാഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. എം. അപ്പുകുഞ്ഞൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. അഹമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വാർഡ് മെമ്പർ മുനീറ, എം. ഇസ്മായിൽ, വി. എസ്. രഞ്ജിത്ത്, ടി. രഞ്ജിത്ത്, ടി. ഉമ്മർ, ഇ. കെ. നിധീഷ്, കെ. ഉസ്മാൻ, എൻ കെ ബഷീർ, ഷാക്കിർ പാറയിൽ, പി. പി. നാസർ, കെ. എം. ബഷീർ, കെ. എം. മുർതാസ്, ഒ. പി. സമദ്, കെ. സി. ബിരാൻ എന്നിവർ സന്നിഹിതരായിന്നു .
Tags:
Mavoor News


