പി എഫ് സി കുന്നമംഗലം വേൾഡ് കപ്പ് ഫാൻസ് ശോ നടത്തി
കുന്നമംഗലം: 2026 ഫിഫ ലോകകപ്പിനെ വരവേൽക്കുന്നതിനായി പി.എഫ്.സി കുന്നമംഗലം സംഘടിപ്പിച്ച "ഫിഫ വേൾഡ് കപ്പ് ഫാൻസ് ഷോ" വർണാഭമായി നടന്നു. ഇന്ത്യ ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും വിവിധ രാജ്യങ്ങളുടെ ജഴ്സികളും പതാകകളുമായി നൂറിലധികം ഫുട്ബോൾ പ്രേമികളും കുട്ടികളും വാഹനങ്ങളും അണിനിരന്ന റോഡ് ഷോ ശ്രദ്ധേയമായി.
ഐ.ഐ.എം ഗേറ്റിൽ നിന്ന് ആരംഭിച്ച ജാഥ കുന്നമംഗലം ഹൈസ്കൂൾ വരെ നീണ്ടു. വിവിധ രാജ്യങ്ങളുടെ ആരാധകർ അണിനിരന്ന പരിപാടി ഫുട്ബോൾ ആവേശം കൊണ്ട് ശ്രദ്ധേയമായി.
പരിപാടി കുന്നമംഗലം എം.എൽ.എ എം. എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രദേശത്തെ പ്രമുഖ കളിക്കാരെ ഉൾപ്പെടുത്തി "ഫാൻസ് വേൾഡ് കപ്പ്" ടൂർണമെന്റും സംഘടിപ്പിച്ചു. ഫൈനലിൽ പോർച്ചുഗലിനെ പറഞ്ഞയപ്പെടുത്തി അർജന്റീന ആരാധകർ ജേതാക്കളായി.
പി.എഫ്.സി കുന്നമംഗലം ഒരുക്കുന്ന ഫിഫ ലോകകപ്പ് സ്‌ക്രീനിംഗിന്റെ സ്വിച്ച്-ഓൺ ചടങ്ങ് കുന്നമംഗലത്തിന്റെ ഫുട്ബോൾ ഇതിഹാസമായ നിയാസ് റഹ്മാൻ നിർവഹിച്ചു.
Tags:
Kunnamagalam News

