Trending

​വിജയികളെ മൈത്രി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

​വിജയികളെ മൈത്രി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

മാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും കണിയാത്ത് മൈത്രി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.
​പോളി ഹൗസിൽ വെച്ച് സംഘടിപ്പിച്ച അനുമോദന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ ദിവ്യപ്രകാശ് ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡന്റ് ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​പരിപാടിയോടനുബന്ധിച്ച് ചെറൂപ്പ എം.സി.എച്ച് യൂനിറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശബാന ബീഗം ആരോഗ്യബോധവത്കരണ ക്ലാസ്സ് നയിച്ചു. അസോസിയേഷൻ സെക്രട്ടറി പി.പി. അബ്ദുൽ മജീദ് സ്വാഗതവും, ട്രഷറർ ഹനീഫ കൈതക്കൽ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രദേശത്തെ നിരവധി സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post